ഗുരുവായൂർ: ഇന്ത്യയെ പിടിച്ചുകുലുക്കിയ ബാബറി മസ്ജിദ് കേസിനെ തുടർന്നുണ്ടായ അയോധ്യ വിധിക്ക് സുപ്രധാന പങ്കാളിയായ മലയാളി സി.കെ രാജനെ അയോധ്യ വിളിക്കുമോ. ഈ വിധിയിൽ തൃശൂർ ജില്ലയിലെ വടക്കേക്കാടിനും ബന്ധമുണ്ട്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 1,045 പേജുള്ള അയോധ്യ വിധിയിൽ വടക്കേക്കാട് വൈലത്തൂർ സ്വദേശി സി.കെ. രാജൻ ഗുരുവായൂർ ദേവസ്വത്തിലെ ക്രമക്കേടുകൾക്കെതിരെ ഹൈക്കോടതിയിൽ കൊടുത്ത ഹർജിയും തുടർന്നുണ്ടായ വിധിയും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ 1992-ലാണ് വടക്കേക്കാട് സ്വദേശിയായ രാജന്‍ ഹർജി നല്കിയത്.
ഈ ഹര്‍ജിയിലുള്ള കേരള ഹൈക്കാടതിയുടെ വിധിയാണ് അയോധ്യാ വിധിയില്‍ സി.കെ രാജന്റെ പേര് പരാമർശിക്കാൻ കാരണമായത്.ഗുരുവായൂർ ക്ഷേത്രത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാജന്‍ നല്‍കിയ ഹര്‍ജിയില്‍ ക്ഷേത്രം തന്നെ നിയമപരമായ സ്ഥാപനമാണെന്ന വാദമാണ് പ്രസ്‌കതമായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഭക്തര്‍ക്ക് പൊതു താല്പര്യ വ്യവഹാരത്തിലൂടെ ഹൈക്കോടതിയെയോ, സുപ്രീം കോടതിയെയോ സമീപിക്കാമെന്ന് ഈ കോടതിയുടെ (എസ്സി) മൂന്നംഗ ബെഞ്ച് വിധിച്ചത്. സംസ്ഥാന അധികാരികള്‍ക്ക് നല്കിയ ഉത്തരവിലും ഇത് സൂചിപ്പിക്കുന്നു.ദേവസ്വം കമ്മറ്റിക്കെതിരായ തന്റെ ഹര്‍ജിയെ തുടര്‍ന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കെ എസ് പരിപൂര്‍ണൻ കമ്മീഷനെ നിയമിച്ചതായി രാജന്‍ പറഞ്ഞു. ഒരു ഹിന്ദു ക്ഷേത്രം ഒരു നിയമ പരമായ വ്യക്തിയായതിനാല്‍ അതിന് നിയമപരമായ എല്ലാവിധ പരിരക്ഷയും ഉണ്ടാകേണ്ടതാണ്. ഈ വിധി പരാമര്‍ശമാണ് ഗുരുവായൂര്‍ കേസ് വിധിയിലൂടെ നേടി കൊടുത്തത്. ഇതാണ് അയോദ്ധ്യ ക്ഷേത്രം ആദ്യം നശിപ്പിക്കപ്പെട്ടപ്പോള്‍ കിട്ടേണ്ട നീതിയെന്നാണ് അയോദ്ധ്യ വിധി. അതിനാലാണ് രാമ ക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുവദിച്ചതും. ആ വിധിക്ക് അനുകൂല ഘടകമായതാകെട്ടെ ഓട്ടോറിക്ഷ തൊഴിലാളിയായ രാജനും.കാത്തിരിക്കുകയാണ് രാജൻ, 2024 ജനുവരിയിൽ പ്രധാനമന്ത്രി
നരേന്ദ്രമോദി അയോധ്യയിൽ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ ആ ചടങ്ങിൻ്റെ ഭാഗമാകാൻ കഴിയുമോ എന്ന ആകാംക്ഷയിൽ.അയോധ്യയിൽ നിന്നുള്ള വിളിയും കാത്ത്.
