ചാവക്കാട്: കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ചാവക്കാട് സെക്യൂരിറ്റി ജീവനക്കാരനെ ബാർ ജീവനക്കാരൻ മർദ്ദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അക്രമ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഗൾ ജ്വല്ലറിയുടെ കാവൽക്കാരനായ തിരുവത്ര സ്വദേശി ഉമ്മർ (60)നാണ് മർദ്ദനമേറ്റത്.സമീപത്തെ സമുദ്ര ബാറിലെ ജീവനക്കാരൻ പാലക്കാട് സ്വദേശി രഞ്ജിത്താണ് മർദ്ദിച്ചതെന്ന് ഉമ്മർ പറഞ്ഞു.. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
പുലർച്ചെ രണ്ടുമണിക്ക് കാറുമായി രഞ്ജിത്ത് എത്തിയപ്പോൾ പാർക്കിങ്ങിന് സ്ഥലം ഉണ്ടായിരുന്നില്ല.ഇതിനേ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് സെക്യൂരിറ്റി ജീവനക്കാരനായ ഉമറിനെ രഞ്ജിത്ത് മർദ്ദിച്ചത്.. അക്രമം ബാർ മുതലാളിയെ അറിയിക്കുമെന്ന് പറഞ്ഞതോടെ കയ്യേറ്റം ക്രൂര മർദ്ദനമായി മാറുകയായിരുന്നു. ബാർ ജീവനക്കാരനെ ഭയന്ന് സെക്യൂരിറ്റി ജീവനക്കാരൻ സംഭവം മറച്ചുവെച്ചു. എന്നാൽ ഇന്ന് ശാരീരിക അവശതകൾ കൂടിയതിനെത്തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.ഇതിന് പിന്നാലെയാണ് സംഭവം പുറത്തായത്.
പാർക്കിംങിനെ ചൊല്ലി തർക്കം;ചാവക്കാട് സെക്യൂരിറ്റി ജീവനക്കാരനെ ബാർ ജീവനക്കാരൻ മർദ്ദിച്ചു
