ഗുരുവായൂർ:കനത്ത ചൂടിലും നീണ്ട വരിയിലും നിന്ന് വലഞ്ഞ ഭക്തർക്ക് ദാഹമകറ്റി സേവാഭാരതി പ്രവർത്തകർ. ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് വർഷങ്ങളായി സേവാഭാരതി സംഭാരവിതരണം നടത്തിവരുന്നു. ഇതിന്റെ ഭാഗമായാണ് കിഴക്കേ നടയിൽ ഭക്തർക്ക് സംഭാര വിതരണം നടത്തിയത്.രാവിലെ നടന്ന സംഭാര വിതരണോദ്ഘാടനം പ്രൊഫ. നന്ദകുമാർ നിർവഹിച്ചു.മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത,ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ മാരായ ജ്യോതി രവീന്ദ്രനാഥ്, ശോഭാഹരിനാരായണൻ, പ്രവർത്തകരായ കെ.ആർ ചന്ദ്രൻ, കെ.ബി ദിലീപ്ഘോഷ്, സൂരജ് കർണംകോട്ട് എന്നിവർ നേതൃത്വം നൽകി. 5000 ലിറ്ററോളം സംഭാരമാണ് ക്ഷേത്രത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തത് .രാവിലെ തുടങ്ങിയ സംഭാര വിതരണം വൈകിട്ടും തുടർന്നുകൊണ്ടിരിക്കുകയാണ്
ഏകാദശി;ഭക്തരുടെ ദാഹമകറ്റി സേവാഭാരതി
