പുന്നയൂരിൽമുട്ടക്കോഴി വിതരണം നടത്തി

പുന്നയൂർ:ജനകീയാസൂത്രണം 2024-2025 വാർഷിക പദ്ധതി
മുട്ടക്കോഴി വിതരണം നടത്തി.
അവിയൂർ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ കോഴി കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കെ.എ.വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശരീഫ കബീർ,സെലീന നാസർ,ചിതു രാജേഷ്,ജെസ്‌ന ഷെജീർ,എം.കെ അറാഫത്ത്, രജനി,മൃഗഡോക്ടർ അനൂപ് ജിയോ ജോസ്,സെബി. കെ.എൽ,നിജി എസ്.എം
എന്നിവർ പങ്കെടുത്തു 600 തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് 3000 കോഴികളെയാണ് വിതരണം ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *