വടക്കേക്കാട്:കരാറുകാരൻ്റെ അനാസ്ഥ വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലൂർ കാമരാജ് റോഡിൻ്റെ പണി എങ്ങുമെത്തിയില്ല.6 മാസങ്ങൾക്ക് മുൻപ് റോഡിലെ പഴയ ടാറിംങ്ങ് പൊളിച്ച് മെറ്റൽ പാകി പോയതല്ലാതെ പിന്നീട് കരാറുകാരൻ ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. റോഡിൻ്റെ ശോചനീയാവസ്ഥ നേരിട്ടറിയുന്നവാർഡ് മെമ്പർ പോലും ഇതിനൊരു പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.കല്ലൂർക്കാവ് ക്ഷേത്രം, കർണ്ണാക്കിൽ ജുമാമസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളിലേക്ക് പോകുന്നതിനും ചാവക്കാട്, പൊന്നാനി ഹൈവേയിലേയ്ക്ക് ബന്ധിപ്പിക്കുന്ന റോഡും കൂടിയാണിത്.പൊടിയും,വലിയ കരിങ്കൽ കഷ്ണങ്ങളും മൂലം ഈ റോഡിലൂടെ വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.കൂടാതെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ ചീളുകൾ തെറിച്ച് അപകടങ്ങളും പതിവായി ഉണ്ടാകുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.വലിയ കല്ലിൻ കഷ്ണങ്ങളിൽ തട്ടി അപകടവും ഉണ്ടാകുന്നു. റോഡ് നിർമാണം വേഗം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ജനകീയ സമിതി അധികൃതരോട് ആവശ്യപ്പെട്ടു.
ശാപമോക്ഷം കാത്ത് വടക്കേക്കാട് കല്ലൂർ കാമരാജ് റോഡ്
