ഗുരുവായൂരിൽ ശുചിത്വാരോഗ്യ പരിപാലനബോധ വൽക്കരണത്തിന് വിദ്യാർത്ഥികൾ രംഗത്തിറങ്ങും

ഗുരുവായൂർ:മാലിന്യ മുക്തം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഗുരുവായൂരിനെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിന്,മാലിന്യം വലിച്ചെറിയാതെ കത്തിക്കാതെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിനായി നഗരസഭ പ്രദേശത്ത സ്കൂൾ കോളേജുകളിലെ
എൻ എസ് എസ് വോളണ്ടിയർമാർക്കായി ഏകദിന ശില്പശാല നടത്തി.നഗരസഭ ടൗൺ ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
എ.എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു.ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ,
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.റഫീക്, എന്നിവർ പങ്കെടുത്തു.
ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ
ശുചിത്വ മാലിന്യ പരിപാലന രംഗത്ത് വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക,
ഒറ്റത്തവണ ഉപയോഗമുള്ള സാധന സാമഗ്രികൾ ഒഴിവാക്കുക,പുനരുപയോഗിക്കാവുന്നവ മാത്രം ഉപയോഗിക്കുക,
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക,
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ ശാസ്ത്രീയമായി സംസ്കരിക്കുക
തുടങ്ങിയ കാര്യങ്ങൾ വിവിധങ്ങളായ
ആശയ പ്രചാരണ പരിപാടികളിലൂടെ പൊതു ജനങ്ങളിൽ ശുചിത്വാവബോധം
സൃഷ്ടിക്കുന്നതിനാണ്
ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *