ഗുരുവായൂരിൽ കഞ്ചാവ് വേട്ട;കുന്നംകുളം സ്വദേശി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

ഗുരുവായൂർ:ഗുരുവായൂരിൽ കഞ്ചാവ് വേട്ട.ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി കുന്നംകുളം കാവിലക്കാട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കുന്നംകുളം കാവിലക്കാട് സ്വദേശി ചെറുശ്ശേരി വീട്ടിൽ അജയ് (19) കോട്ടപ്പടി പിള്ളക്കാട് കോളനി ഹൃദ്യ നഗർ ഐനിക്കൽ വീട്ടിൽ ജാസിൽ(24)എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ആർ ഇളഗോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ടി.എസ് സിനോജിൻ്റെ നിർദ്ദേശപ്രകാരം  ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *