പുന്നയൂർക്കുളം രാമരാജ സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും

പുന്നയൂർക്കുളം:ആൽത്തറ  രാമരാജ സ്കൂളിൽ 135-ാം വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനധ്യാപകൻ സജിത്തിനുള്ള യാത്രയയപ്പും നടന്നു.രാവിലെ  മാനേജർ ടി പി ഉണ്ണി പതാക ഉയർത്തി.തുടർന്ന് നടന്ന വിളംബര റാലി പ്രധാനധ്യാപകൻ സജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ കരാട്ടെ വിദ്യാർത്ഥികളുടെ കരാട്ടെ റീൽസ് പ്രസാജ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികളെ എം പിടിഎ പ്രസിഡൻ്റ് ഷഹന, രാജൻ എന്നിവർ ആദരിച്ചു .പൂർവ്വ വിദ്യാർഥി സംഗമം പി. രാമദാസ് ഉദ്ഘാടനം ചെയ്തു. ജലീൽ, രാജൻ എന്നിവരുടെ സംഗീത കച്ചേരിയും അരങ്ങേറി.കിൻഡർ ഗാർട്ടൻ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഗായകൻ സലിം കോടത്തൂർ ഉദ്ഘാടനം ചെയ്തു. കെ.എം പ്രകാശൻ, സിജോ പി എം,ഷഫീന എന്നിവർ പങ്കെടുത്തു. വൈകിട്ട് നടന്ന കലാസന്ധ്യ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഗായകനും ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം വിമോജ് മോഹൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ടി പി ഉണ്ണി, എ. എ സജിത്, കെ.ആർ അനീഷ്, ഫൈസൽ എന്നിവർ  സംബന്ധിച്ചു.മാഗസിൻ മുഖചിത്രം പ്രകാശനം സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളം നിർവഹിച്ചു.
യാത്രയയപ്പ് സമ്മേളനം വാർഡ് മെമ്പർ ഗോകുൽ അശോക് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എൻ. ജി വിനികുമാർ  അധ്യക്ഷത വഹിച്ചു.പി രാമദാസ്, എം.രാജീവ്,കെ എ കബീർ ,ഷഹന,അഞ്ജലി,സ്കൂൾ ലീഡർ ആദിനാഥു വി പി എന്നിവർ സംസാരിച്ചു. ബെസ്റ്റ് സ്റ്റുഡൻസിനുള്ള ടി.പി വിനോദിനി അമ്മ മെമ്മോറിയൽ ഗോൾഡ് മെഡൽ അവാർഡ് ആർദ്ര പി സുധീഷിന് പിടിഎ പ്രസിഡൻ്റ് കൈമാറി.വിദ്യാർത്ഥികളുടെ  കലാപരിപാടികൾ,അവാർഡു വിതരണം എന്നിവയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *