വടക്കേക്കാട്:കല്ലൂർ കല്ലൂർക്കാവ് ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളെ ആദരിക്കലും ചെന്നൈ കോടമ്പാക്കം ഗുരുവായൂരപ്പൻ ക്ഷേത്രസമിതിയുടെ ‘വാദ്യശ്രേഷ്ഠം പുരസ്കാരം’ നേടിയ കല്ലൂർ ബാബുവിന് സ്നേഹാദരവും നല്കി.
ചടങ്ങിൽ ക്ഷേത്ര തന്ത്രിമുല്ലമംഗലം നാരായണൻനമ്പൂതിരി, പൂങ്ങാട്ട് ആര്യൻ നമ്പൂതിരി എന്നിവർ മുഖ്യാതിഥികളായി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അഖിൽ കണക്കഞ്ചേരി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഷാജി വൈലത്തൂർ,ധനീഷ് തൈക്കാട്ടിൽ, സദുകണ്ടംപുള്ളി,സബിത പ്രമോദ്, സുന്ദരൻകാട്ടിശ്ശേരി,സുനിൽ കല്ലൂർ, അശ്വതി സുജിഷ് എന്നിവർ നേതൃത്വം നൽകി.സുരേഷ് കല്ലൂർ സ്വാഗതവും സുബിൻ എഴുത്തച്ഛൻ വീട്ടിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഭക്തജനങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു.
കല്ലൂർക്കാവ് ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ അനുമോദന ചടങ്ങ്
