ദോഹ: സാം ഹൗസ് ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കലാകൈരളിയുമായി ചേർന്ന് ഡിസംബർ അഞ്ചിന് ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെൻ്ററിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ പരിപാടി നടക്കും.മഹത്തായ സേവന പ്രവർത്തനത്തിൽ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പാക്കുന്നതിനും മ നുഷ്യത്വത്തിൻ്റെ യഥാർഥ ചൈതന്യം ഉയർത്തിപ്പിടിക്കുന്നതുമായ രക്തദാന ക്യാമ്പിലേക്ക് ഏല്ലാ വരെയും ക്ഷണിക്കുന്നതായി സംഘാടകർ അറി യിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 33222058. രക്തദാനത്തിന് സന്നദ്ധരായവർ രജി സ്ട്രേഷനായി തന്നിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.
ദോഹ സാം ഹൗസ് ഖത്തറിൻ്റെ രക്തദാന ക്യാമ്പ് ഡിസം.5 ന്
