പുന്നയൂർക്കുളം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭര ത്തിൽ സിപിഎം പ്രവർത്തകനെതിരെ കേസ്.പനന്തറ സ്വദേശി കാണക്കോട്ട് മണികണ്ഠനെതിരെയാണ് വടക്കേക്കാട് പോലീസ് കേസെടുത്തത്.മണി കെ.ബി എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ
സെയ്ത് ബഷീറലി ഷിഹാബ് തങ്ങളുടെ ഫോട്ടോ വെച്ചു അശ്ലീല വാക്കുകൾ ഉപയോഗിച്ച് മദ്രസകളെ അവഹേളിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാണ് കേസ്.
അണ്ടത്തോട് സ്വദേശി അഷറഫിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പൊലീസിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്
