രാജ്യം ബാലറ്റിലേയ്ക്ക് മടങ്ങണം: യൂജിൻ മോറേലി

വടക്കേക്കാട് :രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ വിശ്വസ്ഥതക്ക് മങ്ങൽ ഏറ്റതിനാൽ തെരഞ്ഞെടുപ്പുകൾ പേപ്പർ ബാലറ്റിലേയ്ക്ക് മാറ്റണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ആവശ്യപ്പെട്ടു. വടക്കേക്കാട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ശ്രീലക്ഷ്മി ശ്രീകുമാറിൻ്റെ പര്യടന പരിപാടി ഉദ്ഘാടനം അഞ്ഞൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ സി പി ഐ വടക്കേക്കാട് ലേക്കൽ സെക്രട്ടറി സുധീഷ് അമരായിൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം.ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്,ഷംസു കല്ലൂർ,റഹിം വീട്ടി പറമ്പിൽ,പി.ഐ. സൈമൺ മാസ്റ്റർ, വി.വിദ്യാധരൻ ,സ്ഥാനാർത്ഥികളായ അഡ്വ. ശ്രീലക്ഷമി ശ്രീകുമാർ,ജോസി രാജു ,ആശ ഷിബു എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *