ചാവക്കാട്: എടക്കഴിയൂർ ചങ്ങാടം റോഡിൽ വൻ സ്പിരിറ്റ് വേട്ട. പിക്ക് അപ്പ് വാനിൽ കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.
42 കന്നാസുകളിൽ നിന്നായി 1400 ലിറ്ററിലധികം സ്പിരിറ്റ് ചാവക്കാട് എക്സൈസ് സംഘം പിടികൂടി.ഇന്ന് രാവിലെ ഏഴ് മണിയോടെ കുരഞ്ഞിയൂർ ചങ്ങാടം റോഡിന് സമീപം വച്ചായിരുന്നു സംഭവം. ചങ്ങാടം പാലത്തിന് മുകളിലെ ബാരിക്കേഡ് കടന്നു പോകാൻ കഴിയാതെ സമീപത്തെ ഓയിൽ മില്ലിന് സമീപം വാഹനം നിറുത്തിയിടുകയായിരുന്നു. ഈ സമയം വാഹനത്തെ പിൻതുടർന്ന് വന്ന എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.വാഹനത്തിൽ ചകിരി നിറച്ച് അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് കന്നാസുകൾ
