ചാവക്കാട് നഗരസഭ അതിദാരിദ്ര്യ വിമുക്തം; പ്രഖ്യാപനം നടത്തി

ചാവക്കാട് :സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി വിജയകരമായി പൂർത്തിയാക്കി ചാവക്കാട് നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ പ്രഖ്യാപനം നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു. അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി നഗരസഭ നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് – 1 ഷമീർ എം റിപ്പോർട്ട് അവതരിപ്പിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഷീദ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് മുഹമ്മദ് അൻവർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ്, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ജീനാ രാജീവ് നന്ദി പറഞ്ഞു.പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം എത്തിക്കാൻ നഗരസഭയ്ക്ക് സാധിച്ചു. 63 പേർക്ക് മരുന്ന്, ചികിത്സാ സഹായം, കൂടാതെ 25 കുടുംബാംഗങ്ങൾക്ക് ഭക്ഷണ കിറ്റ് എന്നിവ നൽകി വരുന്നു. മൂന്ന് കുടുംബങ്ങൾക്ക് കുടുംബശ്രീയുടെ “ഉജ്ജീവനം” പദ്ധതി വഴി ആടുവളർത്തൽ, ടോയ്ലറ്റ് യൂണിറ്റ്, ലോട്ടറി വിൽപ്പന തുടങ്ങിയ ഉപജീവന മാർഗ്ഗങ്ങൾ ഒരുക്കിക്കൊടുത്തു.
വീടുകൾക്ക് അറ്റകുറ്റപ്പണി ആവശ്യമുള്ള 6 കുടുംബങ്ങൾക്ക് റിപ്പയറിംഗ് ധനസഹായം നൽകി. സ്വന്തമായി ഭൂമി ഇല്ലാത്ത 6 കുടുംബങ്ങളിൽ 4 പേർക്ക് അതിവേഗം റവന്യൂ പട്ടയം ലഭ്യമാക്കുകയും, തുടർന്ന് വീട് നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭാ ജീവനക്കാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *