ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട; കൊയമ്പത്തൂര്‍- മംഗലാപുരം പാസഞ്ചറിൽ 14 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. കൊയമ്പത്തൂര്‍- മംഗലാപുരം പാസഞ്ചറിലാണ് 14 കിലോ കഞ്ചാവ് പിടികൂടിയത്. സീറ്റിനടിയില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഏഴ് പൊതികളിലായാണ് സൂക്ഷിച്ചിരുന്നത്. റെയില്‍വേ പൊലീസിന്റെ പരിശോധന മനസിലാക്കിയ പ്രതി കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാം എന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *