കുന്നംകുളം തെക്കേ പുറത്ത് ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

കുന്നംകുളം:തെക്കേപ്പുറത്ത് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെക്കേപ്പുറം സ്രാമ്പിക്കൽ വീട്ടിൽ പ്രസാദ് (62)നെയാണ് രാവിലെ 6 മണിയോടെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം സബ്ഇൻസ്പെക്ടർ ജാബിറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്   നടപടികൾ പൂർത്തീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *