ചാവക്കാട്:ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി. ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയോടെയാണ് നേര്‍ച്ചക്ക് തുടക്കം കുറിച്ചത്.ഖത്തീബ് ഖമറുദ്ധീന് ബാദുഷ തങ്ങള്‍,മുദരിസ് ഡോ.അബ്ദുല്‍ ലത്തീഫ് ഹൈത്തമി,അബ്ദുല്‍ ലത്തീഫ് ഫൈസി എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേത്യത്വം നല്കി.തുടര്‍ന്ന് ജുമാഅത്ത് പ്രസിഡന്റ് പി.കെ.ഇസ്മായില്‍ കൊടി കയറ്റി.ജനറല്‍ സെക്രട്ടറി കെ.വി.ഷാനവാസ്,ട്രഷറര്‍ ടി.കെ.അലി,മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.നിരവധി വിശ്വാസികള്‍ കൊടി കയറ്റ ചടങ്ങില്‍ പങ്കാളികളായി.മുഹമ്മദ് ഹുസൈന് ഉസ്താദിന്റെ മുട്ടുംവിളിക്കും തുടക്കം കുറിച്ചു.തുടര്‍ന്ന് ചക്കരകഞ്ഞി വിതരണവും നടന്നു.ഈ മാസം 28,29 തിയ്യതികളിലാണ് മണത്തല നേര്‍ച്ച ആഘോഷിക്കുന്നത്.
Related Posts
ഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ പാത്രങ്ങൾ
- Ramesh Chembil
- December 11, 2024
- 0
ഗുരുവായൂർ:ഹരിത ചട്ടം പാലിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ഏകാദശി പ്രസാദ ഊട്ട് വിഭവങ്ങൾ നൽകാൻ പുതിയ സ്റ്റീൽ പാത്രങ്ങളുടെ വിവിധ ഇനങ്ങൾ ശ്രീഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചു. ഇന്നലെ രാത്രിയാണ് സ്റ്റീൽ പാത്രങ്ങളുടെ ശേഖരം ഭഗവാന് […]
ചാവക്കാട് ‘ഹെൽത്തി കേരള’ ക്യാമ്പയിനും എക്സ്പോയും ഇന്ന്
- admin
- March 14, 2026
- 0
ചാവക്കാട്:ആരോഗ്യപൂർണ്ണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ചാവക്കാട് നഗരസഭയും ആയുഷ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്സ്പോയും ഇന്ന് നടക്കും. ചാവക്കാട് നഗരസഭ ചത്വരത്തിൽ വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടി എൻ.കെ. […]
ചാലിശേരി പൂരം മാർച്ച് ഒന്നിന്; രാമചന്ദ്രനടക്കം 46-ഓളം ആനകൾ അണിനിരക്കും
- Ramesh Chembil
- February 24, 2024
- 0
ചാലിശ്ശേരി:പാലക്കാട്,തൃശൂർ,മലപ്പുറം ജില്ലകളുടെ സംഗമ ഭൂമിയായ ചാലിശേരിയിലെ പ്രസിദ്ധമായ മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് ഒന്ന് വെള്ളിയാഴ്ച ആഘോഷിക്കും.പൂരം കെടിയേറിയതോടെ തട്ടകങ്ങൾ ഉത്സവ തിമർപ്പിലാണ്.തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഉൾപ്പെടെ 46 ഓളം ആനകൾ […]
