ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ പ്രവേശനോത്സവം

ഗുരുവായൂർ: ദേവസ്വം വൈദിക, സാംസ്കാരിക പഠന കേന്ദ്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.നാലു വർഷ വേദം, തന്ത്രം ഡിപ്ളോമ കോഴ്സുകളിലേക്കുള്ള പ്രവേശനോത്സവം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാന സ്രോതസ്സുകളായ
വേദങ്ങളുടെ ചെറിയ ഒരംശം മാത്രമാണ് സമൂഹത്തിന് ലഭ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേവലം വേദ, തന്ത്ര പഠനം മാത്രമല്ല, ആധൂനിക ശാസ്ത്ര പദ്ധതികളുമായി സമന്വയിച്ച് വേദ, തന്ത്ര ഗവേഷണത്തിനടക്കം വിഭാവനം ചെയ്തതാണ് ദേവസ്വം വേദ പ0ന കേന്ദ്രം. ഭാവിയിൽ ഒരു സർവ്വകലാശാല തലത്തിലേക്ക് ഉയരേണ്ട സ്ഥാപനമാണിതെന്നും ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു.
വേദപണ്ഡിതൻ ഡോ.നാറാസ് രവീന്ദ്രൻ നമ്പൂതിരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് അദ്ദേഹം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമർ എന്നിവർ ആശംസകൾ നേർന്നു. വേദ-സംസ്കാരപഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി. മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *