ഗുരുവായൂർ – തിരുന്നാവായ റെയിൽ പാതയാഥാർത്ഥ്യ മാക്കണം-കോൺഗ്രസ്സ്

ഗുരുവായൂർ:യാത്രക്കാർക്ക് സുഗമമായി സഞ്ചാരപഥ മൊരുക്കുന്നതിന് ഗുരുവായൂർ – തിരുന്നാവായ പാതയുടെ തടസ്സങ്ങൾ മാറ്റി സർവെയുൾപ്പെടെയുള്ള പ്രവർത്തനമാരംഭിയ്ക്കുന്നതിനും പാത യഥാർത്ഥ്യമാക്കുന്നതിനും സംസ്ഥാന സർക്കാറും സ്ഥലം എം.പിയും ഉടൻ ഇടപടെണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.ഗുരുവായൂർ റെയിൽവെ പൂർണ്ണമായും യഥാർത്ഥ്യമാക്കണമെങ്കിൽ തിരുന്നാവായ പാത യഥാർത്ഥ്യമാകണമെന്നും, തുടക്കം കുറിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പരിധിയിലും, പരിമിതിയിലും ഇന്നും വീർപ്പ്മുട്ടുന്ന ഗുരുവായൂർ തീവണ്ടി സഞ്ചാരം ഭക്തർക്കും അന്യസംസ്ഥാന യാത്രക്കാർക്കും കൂടി ഏറെ സൗകര്യപ്പെടുന്ന തിരുന്നാവായ പാതയുടെ പ്രാധാന്യവും,ഗൗരവവും അധികാരി വൃന്ദങ്ങൾ തിരിച്ചറിഞ്ഞ് നടപടികൾ പുനരാവിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റെയിൽവെ നടപടികൾ ആരംഭിച്ചാലും തുടർ നടപടികൾ പലവിധത്തിൽ തടസ്സങ്ങളാകുന്ന അനുഭവം മുന്നിലുള്ളപ്പോൾ ഇനിയും കണ്ടിലെന്ന് നടിക്കുന്ന ജനപ്രതിനിധികൾക്കും അധികാരികൾക്കെതിരെയും പ്രതിക്ഷേധമുയർത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽമണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷനായി. നേതാക്കളായ ആർ. രവികുമാർ,ബാലൻ വാറണാട്ട്,സി.ജെ റെയ്മണ്ട്മാസ്റ്റർ, ടി.കെ.ഗോപാലകൃഷ്ണൻ , വി.എസ്.നവനീത്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് , സേവാദൾ ബ്ലോക്ക് ചെയർമാൻ സിന്റോ തോമാസ് , മണ്ഡലം ഭാരവാഹികളായ ജവഹർ മുഹമ്മദുണ്ണി,ബഷീർ കുന്നിക്കൽ,വി.കെ.ജയരാജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *