ഗുരുവായൂർ:കേരള സംസ്ഥാന പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം ഗുരുവായൂർ നഗരസഭക്ക്.(തദ്ധേശ സ്വയംഭരണ സ്ഥാപന വിഭാഗം) ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികളെയും,സംഘടനകളേയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ആദരിക്കുന്നതിനാണ് ഈ പുരസ്കാരം.ജൂൺ അഞ്ചിന് രാവിലെ 10.30ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്,പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍ കുമാര്‍, കേരള നിയമസഭാ സെക്രട്ടറി ഡോ. എന്‍ കൃഷ്ണകുമാര്‍,യുണിസെഫ് ചെന്നൈ സോഷ്യല്‍ പോളിസി വിഭാഗം ചീഫ് കെ എല്‍ റാവു, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സുനിൽ പമിടി എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം ഗുരുവായൂർ നഗരസഭക്ക്
