സർക്കാർ മദ്യമായ ജവാന്റെ ഉത്പാദനം നിലച്ചു… കുപ്പി അടപ്പ് അനുബന്ധ സാധനങ്ങളുടെ ലഭ്യത കുറവാണ് ഉൽപ്പാദനം നിലയ്ക്കാൻ കാരണം

തിരുവനന്തപുരം:സർക്കാർ മദ്യമായ ജവാന്റെ ഉത്പാദനം നിലച്ചു. കുപ്പിയടപ്പ് അടക്കം അനുബന്ധ സാധനങ്ങളുടെ ലഭ്യത കുറവാണ് ഉൽപ്പാദനം നിലയ്ക്കാൻ കാരണമെന്നാണ് പറയുന്നത്. മദ്യങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ ബ്രാൻഡ് ആണ് ജവാൻ. ഇതിന്റെ ഉത്പാദനം നിലച്ചത് ഈ ജനപ്രിയ ബ്രാൻഡിന്റെ ആരാധകർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ജവാന്റെ ഉൽപാദനം ഉടനെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ജവാന്റെ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *