എരുമപ്പെട്ടി: പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂർ (32) ആണ് മരിച്ചത്.കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയച്ചനായി ചാർജെടുത്തത്.പള്ളിയിലെ വികാരിയുടെ കിടപ്പ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ വൈദീകനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് കൈക്കാരൻ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. പള്ളി ജീവനക്കാരും നാട്ടുകാരും പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി. മേൽ നടപടികൾ സ്വീകരിച്ചു.
എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
