പുന്നയൂർക്കുളം;തടിയന്റവിട നസീറിൻ്റെ കൂട്ടാളിയും കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് നേപ്പാൾ അതിർത്തിയിൽ പിടിയിൽ. മലപ്പുറം
വെളിയംകോട് പാലപ്പെട്ടി താണി തുറക്കൽ ഷംനാദ് (34) ആണ് അറസ്റ്റിലായത്.കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എ റ്റി എസ്
ഡി ഐ ജി പുട്ട വിമലാദിത്യയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ നേപ്പാൾ ബോർഡറിൽ വച്ചാണ് പിടികൂടിയത്.വധശ്രമം ഉൾപ്പടെ ഇരുപത്തിരണ്ട് കേസുകളിലെ പ്രതിയാണ് ഷംനാദ്.2023 ആഗസ്ത് 17 ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശുർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. 2016 ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി സ്വർണ്ണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. തുടർന്ന് ജാമ്യത്തിലറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയത്
തടിയന്റവിട നസീറിൻ്റെ കൂട്ടാളിയും യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലുൾപ്പെട്ട വെളിയംകോട് സ്വദേശി പിടിയിൽ
