വടക്കേക്കാട് :കൊച്ചന്നൂർ ഗവൺമെന്റ് സ്കൂളിന്റെ കളിസ്ഥലം കയ്യേറി റോഡ് വെട്ടാനുള്ള ശ്രമം കോടതി തടഞ്ഞു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായി കളിസ്ഥലം നവീകരിക്കുന്നതിനായി ഗുരുവായൂർ എംഎൽഎ എൻ കെ അക്ബറിന്റെ വികസന ഫണ്ടിൽ നിന്ന് 31 ലക്ഷം രൂപ അനുവദിച്ച് കളി സ്ഥലത്തിന്റെ ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചിരുന്നു.
ചുറ്റുമതിൽ നിർമ്മാണ പ്രവർത്തി തുടങ്ങിയ ഉടനെ കളി സ്ഥലത്തിന്റെ കിഴക്കുവശം താമസിക്കുന്ന മാമുദൂ എന്നയാൾ ഗ്രൗണ്ടിന്റെ കിഴക്ക് വശം ചേർന്ന് 10 അടി റോഡ് വെട്ടുകയും ഈറോഡ് പഞ്ചായത്ത് റോഡിലേക്ക് ഉണ്ടെന്നും സ്കൂൾ അധികൃതർ മതിൽ കെട്ടി ഗതാഗതം തടുകയാണെന്നും ഗതാഗതം ചെയ്യാൻ വേറെ വഴിയില്ലാത്തതിനാൽ മതിൽ കെട്ടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടർ, ജില്ല വിദ്യാഭ്യാസ ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കി ഗതാഗതം തടസ്സപ്പെടുത്തരുത് എന്ന ഉത്തരവ് ലഭിക്കുന്നതിനുവേണ്ടി അന്യായവും ഇഞ്ചക്ഷൻ ഹർജിയും ചാവക്കാട് മുൻസിഫ് കോടതിയിൽ നൽകിയതിനെ തുടർന്ന് നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ചു. തുടർന്ന് പിടിഎ പ്രസിഡണ്ട് അബ്ദുൽ റഹീമിന്റെ അധ്യക്ഷതയിൽ പിടിഎ എക്സിക്യൂട്ടീവ് വിളിക്കുകയും മാമദു എന്നയാൾ സ്കൂൾ ഗ്രൗണ്ട് കയ്യേറി റോഡ് വെട്ടിയതാണെന്നും കമ്മീഷണറെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് ഇഞ്ചക്ഷൻ ഓർഡർ നേടിയിട്ടുള്ളത് എന്ന് യോഗം വിലയിരുത്തി. കയ്യേറിയ ഭൂമി തിരിച്ചുപിടിച്ച് കുട്ടികൾക്ക് കളിക്കുവാനുള്ള സൗകര്യം ഒരുക്കാൻ യോഗം തീരുമാനിച്ചു. പിന്നീട് സർക്കാരിന് നോട്ടീസ് ലഭിച്ചതിൽ സർക്കാർ കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച് മുമ്പ് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകിയ അതെ അഡ്വക്കറ്റ് കമ്മീഷണർ തന്നെ വീണ്ടും സ്ഥലം പരിശോധിക്കുകയും കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മാമദിന് വഴി നൽകേണ്ടത് കുടിക്കിടപ്പു നൽകിയ ആളാണെന്നും ആ വഴി കിഴക്കോട്ട് ആണെന്നും കണ്ടെത്തി. കമ്മീഷണർ സ്ഥലം പരിശോധിച്ച സമയത്ത് മരക്കൊമ്പുകൾ ഉപയോഗിച്ച് മറച്ചു വച്ചിരിക്കുകയായിരുന്നുവെന്നും സ്കൂൾ ഗ്രൗണ്ടിലൂടെയുള്ള വഴി ഹർജിക്കാരൻ കേസ് കൊടുക്കുന്നതിന്റെ തൊട്ടുമുമ്പ് പുല്ലുവെട്ടി യന്ത്രം ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്നും വഴി ചെന്നെത്തുന്നത് സ്വകാര്യ റോഡിലേക്ക് ആണെന്നും പഞ്ചായത്ത് റോഡിലേക്ക് അല്ലെന്നും ഹർജിക്കാരൻ മാമ്മദ് ഭൂമി കയ്യേറിയതാണെന്നും കമ്മീഷണർക്ക് സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ബോധ്യപ്പെടുത്തി കൊടുത്തു. തുടർന്ന് കോടതിയിൽ കമ്മീഷണർ റിപ്പോർട്ട് നൽകുകയും സർക്കാർ വാദം കോടതി അംഗീകരിക്കുകയും മാമ്മദിന് അനുകൂലമായി നൽകിയ താൽക്കാലിക സ്റ്റേ ഉത്തരവ് തള്ളി ഉത്തരവാവുകയും ചെയ്തു. സർക്കാറിന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ ആർ രജിത് കുമാർ അഡ്വ. കെ സിന്ധു എന്നിവർ ഹാജരായി.
