പുന്നയൂർക്കുളം:സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ വിദ്യാർത്ഥികളെ മന്ദലാംക്കുന്ന് പ്രിയദർശനി കാരുണ്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു.കടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ കൃഷ്ണപ്രിയ, ദിയ ഫാത്തിമ എന്നിവരാണ് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂനിയർ വിഭാഗം പെൺകുട്ടികളുടെ കബഡി മത്സരത്തിൽ സ്വർണ്ണ മെഡൽ നേട്ടം കൈവരിച്ചത്. കടിക്കാട് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രിയദർശിനി കാരുണ്യ ഫൗണ്ടേഷൻ ഭാരവാഹികളായ എ.എം അലാവുദ്ദീൻ, മൂസ ആലത്തയിൽ, എം കെ അബൂബക്കർ, എൻ.വി. ഫവാസ്, ആഷിഫ് മന്ദലാംക്കുന്ന്, സ്കൂളിലെ അധ്യാപകരായ നാസർ മാസ്റ്റർ, ബിന്ദു, ഫൗസിയ, സീമ, രഹന, റസിയ തുടങ്ങിയവർ സംബന്ധിച്ചു.പരിപാടിയിൽ കടിക്കാട് സ്കൂളിലെ കായിക അദ്ധ്യാപകൻ നാസർ മാസ്റ്ററെയും ഫൗണ്ടേഷൻ ഭാരവാഹികൾ പൊന്നാട അണിയിച്ചു ആദരിച്ചു
സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ വിദ്യാർത്ഥികളെ മന്ദലാംക്കുന്ന് പ്രിയദർശനി കാരുണ്യ ഫൗണ്ടേഷൻ അനുമോദിച്ചു
