പുന്നയൂർ :ഗ്രാമപഞ്ചായത്തിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലൂടെയും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത് പൊതു മാർക്കറ്റിലെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവൺമെന്റ് നടപ്പാക്കിവരുന്ന കെ സ്റ്റോർ പദ്ധതിയാണ് പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ 230-ാം നമ്പർ റേഷൻ കടയിൽ പ്രവർത്തനമാരംഭിച്ചത്.പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ കെ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ എ.സി.ബാലകൃഷ്ണൻ,റേഷനിങ് ഇൻസ്പെക്ടർ കെ.എൻ.ബിനി,റേഷൻ കട ലൈസൻസി ശാന്തിനി രവീന്ദ്രൻ, പൊതുപ്രവർത്തകരായ
ടി.എം.വിക്രമൻ,പി.സി ഹൈദ്രോസ്, ബാനിഷ് എന്നിവർ പങ്കെടുത്തു.
പുന്നയൂർ പഞ്ചായത്തിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു
