ഗുരുവായൂർ: നഗരസഭ ഓഗസ്റ്റ് 9 ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്ന “പ്രതീക്ഷ” പ്രാദേശിക തൊഴിൽ മേളയിലേക്ക് തൊഴിൽ നൽകാൻ താല്പര്യമുള്ള തൊഴിൽ ദാദാക്കളെ തേടി തൊഴിൽ ഇടങ്ങളിലേക്ക് സന്നദ്ധ വളണ്ടിയേഴ്സ് ടീമിന്റെ മുഖാമുഖം പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു,
സ്ഥിരം സമിതി അധ്യക്ഷന്മാരായഎ എം ഷഫീർ, ഷൈലജ സുധൻ ബിന്ദു അജിത് കുമാർ,വിജ്ഞാന കേരളം പദ്ധതി കോഡിനേറ്റർ അനൂപ് കിഷോർ,ജ്യോതിഷ്,
കെ ഡിസ്ക് അസോസിയേറ്റ് ഡയറക്ടർ സുമി, ഇന്റെൺ ദീപക്, സിഡിഎസ് ചെയർപേഴ്സൺ മാരായ അമ്പിളി ഉണ്ണികൃഷ്ണൻ മോളി ജോയ് കോഡിനേറ്റർ ദീപാ വിഎസ് എന്നിവർ സംസാരിച്ചു,.നഗരസഭ ജനപ്രതിനിധികൾ കമ്മ്യൂണിറ്റി അംബാസിഡർ, ഡിആർപി മാർ, എൽ ആർ പി മാർ,
സന്നദ്ധ വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു,
മുഖാമുഖം തൊഴിൽ തേടി തൊഴിലിടങ്ങളിലേക്ക് ഗുരുവായൂർ നഗരസഭ
