വടക്കേക്കാട് : ചിന്നുവിന് വിവാഹ സമ്മാനം നലകി വടക്കേക്കാട് പാലിയേറ്റീവ്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2013 ൽ പദ്ധതി വിഹിതം ഉൾക്കൊള്ളിച്ച് തുടങ്ങിയ പരിരക്ഷ പാലിയേറ്റിവ് പരിചരണ പദ്ധതിയുടെ ഭാഗമായി 20 ഹോം കെയറുകളും,6 ഒ പി മരുന്നു വിതരണവും, രോഗികൾക്ക് പരിശീലനവും, ഫിസിയോ തെറാപ്പിയും , പുനരധിവാസ പ്രവർത്തനങ്ങളുമെല്ലാം നടത്തുന്ന പരിരക്ഷ പദ്ധതി, ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ചതായി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. പാലിയേറ്റിവ് നഴ്സ് മിനിയാണ് ചുക്കാൻ പിടിക്കുന്നത്.പഞ്ചായത്ത് ഭരണ സമിതിയും, സാമൂഹികാരോഗ്യ കേന്ദ്രവും കൂടെത്തന്നെയുണ്ട്. ദീർഘകാലമായി വീൽ ചെയറിലായ ചിന്നുവിന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു. ചിന്നുവിന്റെ കുടുംബം പാലിയേറ്റിവ് കുടുംബമാണ്. കല്യാണത്തിന്റെ കാര്യം വന്നപ്പോൾ പാലിയേറ്റിവ് മാനേജ് മെന്റ് കമ്മിറ്റിയുടെ മുമ്പിൽ മിനി കാര്യമവതരിപ്പിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല ചെറുതല്ലാത്ത ഒരു സഹായ ധനം വിവാഹത്തിന് നല്കാൻ തീരുമാനിച്ചു.പ്രസിഡന്റ് എൻ എം കെ നബീൽ, സി എച്ച്സി സൂപ്രണ്ട് ഡോ. നിത ടിജി, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ പി.ജി, പാലിയേറ്റിവ് നഴ്സ് മിനി, ആശാവർക്കർ സുശീല എന്നിവരുടെ സാന്നിധ്യത്തിൽ സഹായ ധനം കൈമാറി.
ചിന്നുവിന് വടക്കേക്കാട് പാലിയേറ്റീവിൻ്റെ വിവാഹ സമ്മാനം
