മലപ്പുറം:എടപ്പാളിൽ
കെഎസ്ആര്‍ടിസി ബസില്‍ നിന്ന്
ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണം കവർന്നു.തൃശൂരിലെ സ്വര്‍ണ വ്യാപാരിയില്‍ നിന്നാണ് സ്വര്‍ണം കവർന്നത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുവരികയായിരുന്ന 1512 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ എടപ്പാളില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. ബസില്‍ തൂക്കിയിട്ടിരുന്ന സ്വര്‍ണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു.മോഷണം നടന്നത് രാത്രി പത്ത് മണിയോടെയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
എടപ്പാളിൽകെഎസ്ആര്‍ടിസി ബസില്‍നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കവർന്നു
