ചാവക്കാട്: ബ്ലാങ്ങാട് വൈലി ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു മൂന്ന് പേർക്ക് പരിക്ക്.
ആനപ്പുറത്തു ഇരുന്നിരുന്ന അഭിഷേക് (19) കൃഷ്ണപ്രസാദ് (24) അജിൽ (19) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവ എഴുന്നള്ളിപ്പിനിടെ കൊണാർക്ക് കണ്ണൻ മീനാട് കേശുവിനെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞു. ആനകൾ ഇടഞ്ഞത് ഏറെ നേരം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.തുടർന്ന് പാപ്പാൻമാർ ആനയെ തളച്ചു
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ..
