വടക്കേക്കാട്:മണികണ്ഠേശ്വരത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം യുവാക്കളെ ആക്രമിച്ചു. വടക്കേക്കാട് കല്ലൂർ സ്വദേശികളായ മഠപ്പാട്ടുപറമ്പിൽ കിഷോർ(27), അഴിയത്ത് അഫാസ്(26), കണ്ടമ്പുള്ളി അക്ഷയ് (23) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയെ 12 മണിയോടെയായിരുന്നു സംഭവം. വടക്കേക്കാട് നിന്നും നാലാംകല്ലിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ മണികണ്ഠേശ്വരത്തെ ഇട റോഡിൽ നിന്നും യുവാക്കൾ സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചോളം വരുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് യുവാക്കൾ പറഞ്ഞു. വടിവാൾ, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചാണ് യുവാക്കളെ സംഘം ആക്രമിച്ചത്. വാൾ കൊണ്ടുള്ള വീശലിൽ യുവാക്കളിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വാളിന്റെ പിടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായും ഇടികട്ട കൊണ്ട് നെഞ്ചിലേക്ക് ഇടിച്ചതായും പറയുന്നു. യുവാക്കളെ ആക്രമിച്ച സംഘം സമീപത്തെ തോട്ടിലും ഒഴിഞ്ഞ പറമ്പിലും യുവാക്കളെ ഉപേക്ഷിച്ചതിനുശേഷം കടന്നുകളഞ്ഞു.പരിക്കേറ്റവരെ ജോൺസൺ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകർ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related Posts
കുതിരാനിൽ വൻ ലഹരിവേട്ട.മൂന്നേമുക്കാൽ കോടിയുടെ ലഹരി മരുന്നുമായി തൃശൂർ സ്വദേശികളായ രണ്ട് പേർ പിടിയിൽ.
- Ramesh Chembil
- February 24, 2024
- 0
തൃശൂർ:ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ പിടികൂടി. കുതിരാനിലാണ് വൻ ലഹരിവേട്ട. മൂന്നേമുക്കാൽ കോടിയുടെ ലഹരി മരുന്നുമായി രണ്ട് പേരാണ് പൊലീസ് പിടിയിലായത്.തൃശൂർ പുത്തൂർ സ്വദേശി അരുൺ,കോലഴി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. […]
പെൺ സുഹൃത്തിന്റെ കൊട്ടേഷൻ; യുവാവിനെ ആക്രമിച്ച കുന്നംകുളം സ്വദേശിയെ വടക്കേക്കാട് പെലീസ് അറസ്റ്റു ചെയ്തു
- admin
- October 4, 2025
- 0
കുന്നംകുളം: പെൺ സുഹൃത്തിന്റെ കൊട്ടേഷനെ തുടർന്ന് യുവാവിനെ ആക്രമിച്ച കുന്നംകുളം സ്വദേശിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി 35 വയസ്സുള്ള ഫൈസലിനെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം […]
അന്തരിച്ചു
- admin
- February 11, 2026
- 0
ഞമനേങ്ങാട് : വൈദ്യൻസ് റോഡിൽ താമസിക്കുന്ന പരേതനായ മുളളൂരയിൽ മുഹമ്മദ് ഭാര്യ ഐഷ (75) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 ന് ഞമനേങ്ങാട് പള്ളി ഖബറിസ്ഥാനിൽ
