തൃശൂർ:ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ പിടികൂടി. കുതിരാനിലാണ് വൻ ലഹരിവേട്ട. മൂന്നേമുക്കാൽ കോടിയുടെ ലഹരി മരുന്നുമായി രണ്ട് പേരാണ് പൊലീസ് പിടിയിലായത്.തൃശൂർ പുത്തൂർ സ്വദേശി അരുൺ,കോലഴി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും പിടിച്ചെടുത്തു.ദേശീയ പാതയിൽ ആഡംബര കാർ വളഞ്ഞാണ് ഇരുവരേയും പിടികൂടിയത്. തൃശൂർ, എറണാകുളം ജില്ലകളിൽ വിൽപ്പനയ്ക്കായാണ് ഇരുവരും പദ്ധതിയിട്ടിരുന്നത്. പീച്ചി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
Related Posts
ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുരകവാടം ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
- admin
- June 4, 2026
- 0
ഗുരുവായൂർ: ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിനു സമീപത്തെ ദീപസ്തംഭം നവീകരിച്ച് സ്ഥാപിക്കുന്നതിൻ്റെ കാൽ നാട്ടൽ കർമ്മത്തിന്’ തുടക്കമായി. അടിഭാഗം ചെമ്പോലയിൽ പൊതിഞ്ഞ നിലമ്പൂർ തേക്ക് കഴയാണ് കാൽ നാട്ടി സ്ഥാപിച്ചത്.ഇന്നു രാവിലെ ഒമ്പതരയോടെ ക്ഷേത്രം […]
അമല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാര്‍ഷീകാഘോഷം ജസ്റ്റിസ് ബി.കമാല്‍പാഷ ഉദ്ഘാടനം ചെയ്തു
- Ramesh Chembil
- February 4, 2024
- 0
പുന്നയൂര്‍ക്കുളം:ചമ്മന്നൂര്‍ അമല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മുപ്പതാം വാര്‍ഷീകാഘോഷം ജസ്റ്റിസ് ബി.കമാല്‍പാഷ ഉദ്ഘാടനം ചെയ്തു. അമല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് അലി പഷ്ണത്ത് കായില്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ്, റഫീഖ് അഹമ്മദ്, ഗായകരായ എടപ്പാള്‍ […]
വൈദ്യുതി ചാർജ് വർദ്ധന വിനെതിരെ ബിജെപി പ്രതിഷേധം
- Ramesh Chembil
- November 8, 2023
- 0
ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ബി.ജെ.പി പാലക്കാട് മേഖല സെക്രട്ടറി പ്രമോദ് ആനേടത്ത് […]
