അമല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷീകാഘോഷം ജസ്റ്റിസ് ബി.കമാല്‍പാഷ ഉദ്ഘാടനം ചെയ്തു

പുന്നയൂര്‍ക്കുളം:ചമ്മന്നൂര്‍ അമല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുപ്പതാം വാര്‍ഷീകാഘോഷം ജസ്റ്റിസ് ബി.കമാല്‍പാഷ ഉദ്ഘാടനം ചെയ്തു. അമല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അലി പഷ്ണത്ത് കായില്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ്, റഫീഖ് അഹമ്മദ്, ഗായകരായ എടപ്പാള്‍ വിശ്വനാഥന്‍, മാസ്റ്റര്‍ പി.പാര്‍ഥിവ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത്, ഭാരവാഹികളായ പി.അബ്ദുല്‍ റസാഖ്, എ.ബക്കര്‍, അബ്ദുല്‍ റഹിമാന്‍, കെ.വി.മുഹമ്മദ് ഹനീഫ്, അബ്ദുറങിമാന്‍, ഹുസൈന്‍ ചെറുവത്തൂര്‍ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *