തൃശ്ശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ ‘മണിനാദം’ കലാഭവന്‍മണി മെമ്മോറിയൽ നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കലാഭവന്‍മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ യൂത്ത്, യുവ,യുവതി ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് മണിനാദം എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നത്.18 നും 40 നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.പരമാവധി സമയം 10 മിനിറ്റ്. തെരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ ഏത് പ്രാദേശിക ഭാഷയിലുമാകാം.പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക് അനുവദിക്കില്ല.ക്ലബിന്റെ പേര്, വിലാസം,ഫോണ്‍നമ്പര്‍, മത്സരാര്‍ഥികളുടെ പേര്,ജനന തീയതി,ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ യുവജന കേന്ദ്രത്തിലോ tcr.ksywb@kerala.gov.in ഇ-മെയില്‍ വിലാസത്തിലോ ഫെബ്രുവരി 26നകം ലഭ്യമാക്കണം.ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 25000,10000,5000 രൂപ വീതവും സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം,75000,50000 രൂപ വീതവും സമ്മാനതുകയായി നല്‍കും. വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും ഫോണ്‍: 0487 2362321, 8078708370, 8281637880.
Related Posts
കരുണ ഫൗണ്ടേഷനിൽ ഹാപ്പി മാര്യേജ് ഗ്രൂപ്പിൻ്റെ കുടുംബ സംഗമം
- Ramesh Chembil
- September 25, 2024
- 0
ഗുരുവായൂർ:കരുണ ഫൗണ്ടേഷൻ്റെ “ഹാപ്പി മാര്യേജ് ഗ്രൂപ്പിൻ്റെ കുടുംബ സംഗമം ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.മികച്ച സിനിമ പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവും സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം […]
മൊബൈലിൽ സംസാരിച്ച് ട്രാക്കിന് അരികിലുടെ നടന്ന മലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു
- Ramesh Chembil
- September 9, 2024
- 0
പാലക്കാട്.മൊബൈലിൽ സംസാരിച്ച്ട്രാക്കിന് അരികിലുടെ നടന്ന മലയാളി യുവാവ്ട്രെയിൻ തട്ടി മരിച്ചു.ചിറ്റൂർ അഞ്ചാംമൈൽ അയോദ്ധ്യ നഗറിൽഗണേശൻ്റെ മകൻ കാർത്തിക് (21) ആണ് മരിച്ചത്. പ്ലംബിംഗ് ജോലിക്കായി പോയിരുന്ന കാർത്തിക് താമസിച്ചിരുന്ന കോയമ്പത്തൂർ ശിവനന്ദകോളനിയിൽ നിന്നും അറുന്നൂറ് മീറ്റർ […]
ഗുരുവായൂർ ഉത്സവം ;ഗ്രാമബലിക്കായ് ഗുരുവായൂരപ്പൻ പുറത്തേക്കെഴുന്നള്ളി
- Ramesh Chembil
- March 18, 2025
- 0
ഗുരുവായൂർ:ക്ഷേത്രോത്സവ ത്തിന്റെ ഒമ്പതാം ദിവസമായ ഇന്ന് ഗ്രാമബലിക്കായി ഗുരുവായൂരപ്പൻ പുറത്തേക്കെഴുന്നള്ളി. ദേവസ്വം കൊമ്പൻ ദാമോദർ ദാസ് ഭഗവാൻ്റെ തിടമ്പറ്റി.ഗ്രാമബലിക്ക് ശേഷം പള്ളിവേട്ട നടക്കും. ബുധനാഴ്ച നടക്കുന്ന ആറാട്ടോടെ പത്ത് ദിവസം നീണ്ടു നിന്ന ഉത്സവത്തിന് […]
