കുന്നംകുളം:ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ പഞ്ചാബിലെ യുവകർഷകനായ ശുഭ്കരൺ സിങ്ങ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറക്കാട് മനപ്പടി സെൻററിൽ പ്രതിഷേധ സമരവും പ്രകടനവും നടത്തി. കർഷകസംഘം കടങ്ങോട് മേഖല പ്രസിഡന്റ് പി. പരമേശ്വരൻ നായരുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം കേരള കർഷകസംഘം വടക്കാഞ്ചേരി ഏരിയ ജോയിൻ്റ് സെക്രട്ടറി വി.ഇ ബാബു ഉദ്ഘാടനം ചെയ്തു. സി.പി.എം കടങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.വി ഗിരീഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കർഷക സംഘം കടങ്ങോട് മേഖല സെക്രട്ടറി സി.എച്ച് ലാഷ് സ്വാഗതവു, വെള്ളറക്കാട് മനപ്പടി യൂണിറ്റ് സെക്രട്ടറി മണി വൈദ്യർ നന്ദിയും പറഞ്ഞു.
Related Posts
കാളവണ്ടിക്കാലം പ്രകാശനം ചെയ്തു
- Ramesh Chembil
- December 28, 2024
- 0
വടക്കേക്കാട്:ഡോ.സൈതു മുഹമ്മദ് ഹാജി തെഴിയൂർ രചിച്ച പുസ്തകം ‘കാളവണ്ടിക്കാലം’ പ്രകാശനം ചെയ്തു. കേരള വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം. കെ സക്കീർ പ്രകാശന കർമ്മം നിർവഹിച്ചു. പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. […]
ചെമ്പൈ സംഗീതോത്സവത്തിന് സമാപനം
- admin
- December 1, 2025
- 0
ഗുരുവായൂർ:ഗുരുവായൂരിന് മാധുര്യം പകർന്ന സംഗീത ദിനങ്ങൾക്ക് തിരശീല വീണു. 2025 വർഷത്തെ ചെമ്പൈ സംഗീതോത്സവം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചത് ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട്ട അഞ്ച് കീർത്തനങ്ങളുടെ ആലാപനത്തോടെയായിരുന്നു.ഇനി 2026 ലെ ഏകാദശിനാളുകൾക്കായി കാത്തിരിക്കാം. ചെമ്പൈ സ്വാമികൾക്ക് […]
മദ്യപാനത്തിനിടെ തർക്കം;പൊന്നാനിയില്‍ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു
- Ramesh Chembil
- June 18, 2024
- 0
എരമംഗലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന്പൊന്നാനിയില് തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു.തമിഴ്നാട് ഉളുന്തൂര്‍പേട്ട സ്വദേശി ശങ്കര്‍ (45) ആണ് മരിച്ചത് .ശങ്കറും സുഹൃത്ത് പരശുരാമനും തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കുത്തേറ്റ ശങ്കറിനെ തൃശ്ശൂര്‍ മെഡിക്കല്‍ […]
