വടക്കേക്കാട്:ഡോ.സൈതു മുഹമ്മദ് ഹാജി തെഴിയൂർ രചിച്ച പുസ്തകം ‘കാളവണ്ടിക്കാലം’ പ്രകാശനം ചെയ്തു. കേരള വഖ്‌ഫ് ബോർഡ് ചെയർമാൻ അഡ്വ. എം. കെ സക്കീർ പ്രകാശന കർമ്മം നിർവഹിച്ചു. പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. ഭൂതകാല സംഭവങ്ങളുടെ തുടിക്കുന്ന ഓർമ്മകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുതു തലമുറക്ക് തീർത്തും അന്യം നിൽക്കുന്ന പൂർവ്വകാല സംഭവങ്ങളെ അറുപത് അധ്യായങ്ങളിലായി ലളിത സുന്ദരമായ മലയാളത്തിൽ ഗ്രന്ഥകാരൻ ചിട്ടപ്പെടുത്തിയിരിക്കുന്നു.അൽ ഫനാർ ബുക്‌സാണ് പ്രസാധനവും വിതരണവും നിർവഹിക്കുന്നത്. ഹക്കീം വെളിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ഹുസൈൻ തങ്ങൾ പുലാമന്തോൾ പ്രാർത്ഥന നിർവഹിച്ചു. ഫൈസൽ പൊട്ടത്തയിൽ (ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ), അബ്ദുൽ കരീം ഫൈസി, ഡോ. സത്താർ ഹുദവി (പ്രിൻസി. റഹ്‌മത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, തൊഴിയൂർ), അബൂബക്കർ കടങ്ങോട്,റഫീഖ് മാസ്റ്റർ (അസി. ലേബർ ഓഫീസർ കുന്നംകുളം), ഷബീർ അണ്ടത്തോട് (കവി), മുസ്തഫ ആദൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഫൈസൽ തൊഴിയൂർചടങ്ങിന് സ്വാഗതം പറഞ്ഞു
കാളവണ്ടിക്കാലം പ്രകാശനം ചെയ്തു
