മദ്യപാനത്തിനിടെ തർക്കം;പൊന്നാനിയില്‍ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു

എരമംഗലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന്
പൊന്നാനിയില്‍ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു.തമിഴ്നാട് ഉളുന്തൂര്‍പേട്ട സ്വദേശി ശങ്കര്‍ (45) ആണ് മരിച്ചത് .
ശങ്കറും സുഹൃത്ത് പരശുരാമനും തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കുത്തേറ്റ ശങ്കറിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പരശുരാമന് വേണ്ടി പൊന്നാനി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.പൊന്നാനി മേഖലയിൽ സെപ്റ്റിക് ടാങ്ക് ക്ളിനിങ് ജോലി ചെയ്ത് വരികയായിരുന്നു ശങ്കർ

Leave a Reply

Your email address will not be published. Required fields are marked *