ചെറുതുരുത്തി:ലോകമാതാ അഹല്യ ബായ് ഹോൾക്കർ ഭാരതസ്ത്രീത്വത്തിന്റെ പ്രതീകമാണ്, ഗ്രാമ വികസനവും സ്ത്രീ ശാക്തീകരണവും കൃഷിയുമടക്കം സർവ്വ മേഖലയിലും 300 വർഷം മുൻപ് വിപ്ലവം സൃഷ്ടിച്ച ഭരണാധികാരിയാണ് അഹല്യബായ് ഹോൾക്കർ.
അഹല്യാബായ് ഹോൾക്കർ
ത്രി ശതാബ്ദിയുടെ ഭാഗമായി തൃശ്ശൂർ നോർത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ .
സെമിനാറിനു മുന്നോടിയായി കലാപരിപാടികൾ നടന്നു, വിവിധമേഖലകളിൽ കഴിവ് തെളിയിച്ച 50 പേരെ ചടങ്ങിൽ ആദരിച്ചു. നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത അദ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാപ്രഭാരി എം വി ഗോപൻ, ജില്ല ജന.സെക്രട്ടറിമാരായ കെ ആർ അനീഷ് മാസ്റ്റർ, വിപിൻ കൂടിയേടത്ത്, കെ എസ് രാജേഷ്, എഴുത്തുകാരി ജെ. കെ അംബിക, നർത്തകി ഉഷ ഗീതാനന്ദൻ, മണ്ഡലം പ്രസിഡന്റ് എം എ രാജു എന്നിവർ സംസാരിച്ചു.കലാ സംഗമം, പ്രദർശിനി എന്നിവയും ഉണ്ടായി.
അഹല്യാബായ് ഹോൾക്കർ ഭാരത സ്ത്രീത്വത്തിന്റെ പ്രതീകം;കെ സുരേന്ദ്രൻ
