കുന്നംകുളം: അക്കിക്കാവിൽ യുവാവിന് വെട്ടേറ്റു. അക്കികാവ് നുണപുളി വീട്ടിൽ ശിഹാബി(34)നാണ് വെട്ടേറ്റത്.ഇന്നലെ രാത്രി 11.30ന് അക്കികാവ് സെന്ററിൽ സുഹൃത്തുക്കളുമായി റോഡിൽ സംസാരിച്ചു
നിൽക്കുകയായിരുന്ന ശിഹാബിനെ വാഹനത്തിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ പെരുമ്പിലാവിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
