പുന്നയൂർക്കുളം:ചമ്മന്നൂർ മാഞ്ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ ദിവസ ഇന്ന് പൊങ്കാലയും ഭദ്രകാളി പൂജയും നടക്കും.രാവിലെ വിശേഷാൽ പൂജകൾ 9 ന് പൊങ്കാലയിടൽ, 10.30 ന് പൊങ്കാല സമർപ്പണം,
വൈകീട്ട് 6.30ന് ദീപകാഴ്ച, 7 ന് ഭദ്രകാളി പൂജയും നടക്കും.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി നാരായണൻകുട്ടി, കോമരം റെനീഷ് മാഞ്ചിറയ്ക്കൽ
എന്നിവർ കാർമ്മികത്വം വഹിക്കും.പൊങ്കാല കിറ്റ് ആവിശ്യമുള്ളവർ നേരത്തെ ക്ഷേത്രത്തിൽ റസീറ്റാക്കണമെന്ന് ഭാരവാഹികളായ ശിവദാസൻ പരത്തി വളപ്പിൽ, സുരേഷ് ബാബു പാലക്കൽ, രാജൻ പണ്ടാര പറമ്പിൽ, പുഷ്ക്കരൻ പാറക്കാട്ട്, വി .എം രവികുമാർ, കെ.എം അറുമുഖൻ, പി.എസുനിൽകുമാർ എന്നിവർ അറിയിച്ചു
