ചാലിശ്ശേരി :മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകര ചൊവ്വ മഹോത്സവം ചൊവ്വാഴ്ച നടക്കും പുലർച്ച 2.30 ന് നടതുറക്കും വിശേഷാൽ പൂജകൾക്ക് ശേഷം ഇരഞ്ഞിമരച്ചുവട്ടിൽ ഭക്ത ജനങ്ങൾ തവിട് തൂളിക്കൽ വഴിപാട് സമർപ്പണം നടത്തും
മൂന്ന് ജില്ലകളിൽ നിന്നായി ആയിരകണക്കിന് ഭക്തർ തവിട് തൂളിക്കലിനായി ക്ഷേത്രത്തിലെത്തും. തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനാകും.വൈകീട്ട് ആറിന് നാടൻ വേലകളായ തിറ , പൂതം എന്നിവ ക്ഷേത്രാങ്കണത്തിലെത്തി ഭഗവതിയെ പ്രദക്ഷിണം വെക്കും. രാത്രിയിൽ പറകൂറയിടുന്നതിന്റെ ഭാഗമായി പാന നടത്തി പറകൂറയിടും.കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് ഏഴിന് ക്ഷേത്രമൈതാനത്ത് പ്രഥമ മുലയം പറമ്പത്തമ്മ പുരസ്കാര സമർപ്പണവും നടക്കും.ക്ഷേത്രത്തിൽ കഴിഞ്ഞ 46 വർഷം തുടർച്ചയായി ഭഗവതിയുടെ പ്രതിരൂപമായി പ്രവർത്തിക്കുന്ന വെളിച്ചപ്പാട് ശിവശങ്കരന് പുരസ്കാരം നൽകി ആദരിക്കും.രാത്രി 7. 30ന് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന മക്കളുടെ ശ്രദ്ധയ്ക്ക് എന്ന നാടകവും അരങ്ങേറും.പരിപാടികൾക്ക് കേന്ദ്രപൂരാഘോഷ കമ്മിറ്റി പ്രസിഡൻറ് മുരളി കുന്നത്തേരി , സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറ്മുക്ക് , ട്രഷറർ സുഷിൽ ആലിക്കര , രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ , പ്രശാന്ത് ,നിഷാദ് ജിബീഷ് , രതീഷ് എന്നിവർ നേതൃത്വം നൽകും
