കുന്നംകുളം:പാലിയേറ്റീവ് ദിനത്തിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം നടത്തി.കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം മേഖലയും ടൗൺ വെസ്റ്റ് യൂണിറ്റും സംയുക്തമായാണ് നിർധനരായ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തത്.വിതരണോൽഘാടനം കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ നിർവഹിച്ചു യൂണിറ്റ് പ്രസിഡന്റ് പി.എം. മിൻഹാസ് അദ്ധ്യക്ഷനായി.മേഖലാ പ്രസിഡന്റ് സിജോ എം ജെ, തൃശൂർ ജില്ല കാരുണ്യ പ്രവർത്തനങ്ങളുടെ ചെയർമാൻ ശിവാനന്ദൻ പി.വി, മേഖലാ ഇൻ ചാർജ് ഡെന്നി എം.പി, യൂണിറ്റ് ഇൻചാർജ് സുനിൽ ഏറത്ത്, കാരുണ്യ പ്രവർത്തനങ്ങളുടെ മേഖല കോർഡിനേറ്റർ ഫ്രാൻസിസ് സി ജെ, യൂണിറ്റ് സെക്രട്ടറി നൗഷാദ്, യൂണിറ്റ് ട്രഷറർ ദിലീപ് എന്നിവർ സംസാരിച്ചു.
Related Posts
കനത്ത മഴ;തൃശൂർ ജില്ലയിൽ കൺട്രോൾ റൂം തുറന്നു
- Ramesh Chembil
- July 30, 2024
- 0
തൃശൂർ:കനത്തമഴ കൂടിവരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. തൃശൂർ ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ.ജില്ലാ കൺട്രോൾ റൂം നമ്പർ- 0487 2362424, 9447074424.തൃശൂർ താലൂക്ക്- 0487 2331443തലപ്പിള്ളി താലൂക്ക്- 04884 232226.മുകുന്ദപുരം താലൂക്ക് […]
പട്ടാമ്പിയിൽ തിരൂർ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു
- Ramesh Chembil
- June 13, 2024
- 0
പട്ടാമ്പി:തിരൂർ ആലത്തിയൂർ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.എറണാംകുളം കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ പട്ടാമ്പിയിൽ വച്ച് […]
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം നാളെ
- Ramesh Chembil
- November 2, 2023
- 0
വടക്കേക്കാട്: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം നാളെ നടക്കും. വടക്കേക്കാട് വട്ടംപാടം ഐ.സി.എ സ്കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ ലോഗോ പ്രകാശനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് […]
