ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം നാളെ

വടക്കേക്കാട്: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം നാളെ നടക്കും. വടക്കേക്കാട് വട്ടംപാടം ഐ.സി.എ സ്കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ ലോഗോ പ്രകാശനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ റഹീം വീട്ടി പറമ്പിൽ, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ, തുടങ്ങിയവർ പങ്കെടുക്കും നവംബർ 15 മുതൽ 18 വരെയാണ് ചാവക്കാട് ഉപജില്ല കലോത്സവം ഐ സി എസ്കൂളിൽ അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *