മരം ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

എരമംഗലം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ മമ്മാലിൻ്റെ പുരയ്ക്കൽ സലാമിൻ്റെ മകനും, മി.മലപ്പുറവുമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹിശാം (20) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് കൂട്ടുകാരനൊപ്പം ബൈക്കിൽ കൂട്ടായിലേക്ക് പോകും വഴി വാക്കാട് വെച്ചാണ് അപകടം. റോഡരികിലെ അപകടാവസ്ഥയിലുള്ള മരം ഹിശാമിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹിശാമിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മലപ്പുറം ജില്ലാ ബോഡി ബിൽഡർ മത്സരത്തിൽ മിസ്റ്റർ മലപ്പുറമായി ഹിശാമിനെ തിരഞ്ഞെടുത്തിരുന്നു.മിസ്റ്റർ കേരളക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനിടെയാണ്
ദാരുണമായ അന്ത്യം സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *