പുന്നയൂർക്കുളം:പുന്നയൂർ പാവിട്ടക്കുളങ്ങര ശിവഭദ്രക്ഷേത്രത്തിലെ പൊങ്കാല 24 നു നടക്കും. പുലര്‍ച്ചെ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 7 നു ഉത്സവത്തിനു ക്ഷേത്രം ഊരാളന്‍ കുന്നത്ത് അപ്പു മൂസത് കൊടിയേറ്റും. 8 നു ക്ഷേത്രം മേല്‍ശാന്തി ശരത് നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് തീ പകരും. ആയിരത്തോളം പേര് പൊങ്കാല സമര്‍പ്പിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്. 9 നു പൊങ്കാല സമര്‍പ്പിക്കും. വൈകിട്ട് വേല എഴുന്നള്ളിപ്പ്, ദീപാരാധന, കളം പാട്ട്, താലം എഴുന്നള്ളിപ്പ്, കളം മായ്ക്കല്‍, പ്രസാദ വിതരണം എന്നിവ നടക്കും. കളം പാട്ടിനു കല്ലാട്ട് ഹരികുറുപ്പ് കാര്‍മികത്വം വഹിക്കും. 17 ദിവസം നീണ്ടു നില്ക്കുന്ന കളം പാട്ട് ഫെബ്രുവരി 9 നു താലപ്പൊലി ഉല്‍സവത്തോടെ സമാപിക്കുമെന്ന് മാതൃസമിതി പ്രസിഡന്റ് ഷീജ മോഹന്‍, വിവിധ കമ്മിറ്റി ഭാരവാഹികളായ സവിത, ശാന്ത ഹരിദാസന്, വസന്ത, ജയ ബാലകൃഷ്ണന്, രാധ അപ്പു, മോഹനന് ഈച്ചിത്തറ, ബാബുരാജ്, രമേശന് ചന്തിരത്തില്, മുകുന്ദന് എളയച്ചാട്ടില്‍ എന്നിവര്‍ അറിയിച്ചു.
Related Posts
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ
- Ramesh Chembil
- September 2, 2024
- 0
ചാലിശേരി: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റ് എട്ടു നോമ്പ് പെരുന്നാളിന് ഞായറാഴ്ച തുടക്കമായി.രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന […]
കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ
- Ramesh Chembil
- May 20, 2024
- 0
കുന്നംകുളം:പാറേമ്പാടത്ത് ചികിത്സിക്കാൻ ആവശ്യമായ രേഖകളില്ലാതെ പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തി വന്നിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പാററേമ്പാടത്ത് വാടകവീടെടുത്ത് ക്ലീനിക്ക് തുടങ്ങി വ്യാജമായി ചികിത്സ നടത്തിവന്നിരുന്ന ആ സാം […]
വിജയകുമാർ മേനോൻ്റെ കലാ ഗ്രന്ഥശേഖരം ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ലൈബ്രറിയ്ക്ക്
- Ramesh Chembil
- January 29, 2024
- 0
ഗുരുവായൂർ:പ്രശസ്ത കലാനിരൂപകനും ഗവേഷകനും എഴുത്തുകാരനും അദ്ധ്യാപകനുംചുമർചിത്ര പഠനകേന്ദ്രത്തിലെ വിസിറ്റിംഗ് പ്രൊഫസറുമായിരുന്ന വിജയകുമാർ മേനോൻ്റെ കലാസംബന്ധിയായ ഗ്രന്ഥശേഖരം ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ലൈബ്രറിയ്ക്ക് കൈമാറും. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമാണിത്.2022 നവംബറിലാണ്വിജയകുമാർ മേനോൻ കലാലോകത്തോട് വിടപറഞ്ഞത്.വിജയകുമാർ മേനോൻ സ്മാരക […]
