പാർക്കാടി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ആനയൂട്ടും ഭക്തി സാന്ദ്രമായി.

അഞ്ഞൂർ: പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും സർവ്വെശ്വര്യ പൂജയും ആനയൂട്ടും ഭക്തി സാന്ദ്രമായി ആഘോഷിച്ചു.പുലർച്ചെ നടന്ന വിശേഷാൽ പൂജകൾക്ക്
ക്ഷേത്രം തന്ത്രി പന്തലക്കോട് സജി നമ്പൂതിരി,ക്ഷേത്രം മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി,സതീഷ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. പാക്കത്ത് ശ്രീകുട്ടൻ, മരുതുകുളങ്ങര മഹാദേവൻ എന്നീ ഗജവീരന്മാർ ആനയൂട്ടിൽ പങ്കെടുത്തു.ചടങ്ങുകൾക്ക് സനീഷ് തലേക്കര,ലാലു, ധനീഷ് ചേമ്പിൽ,സജിത്ത് തൊഴിയൂർ, രതീഷ്, ബീനീഷ്,ആദി എന്നിവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *