ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ

ചാലിശേരി: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റ് എട്ടു നോമ്പ് പെരുന്നാളിന് ഞായറാഴ്ച തുടക്കമായി.
രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. മധ്യസ്ഥ പ്രാർത്ഥന , അനുഗ്രഹ സന്ദേശവും നൽകി.വനിതസമാജം പ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയുടെ ആദ്യ വിതരണവും മെത്രാപ്പോലീത്ത നടത്തി.എട്ടു ദിവസം തുടർച്ചയായി നടക്കുന്ന പ്രാർത്ഥന ഗോപുരത്തിനും തുടക്കമായി. അനുസ്മരണ സമ്മേളനം മാത്യൂസ് മോർ തീമോത്തിയോസ് ഉദ്ഘാടനം ചെയതു. വികാരി ഫാ.ബിജു മുങ്ങാംകുന്നേൽ അധ്യ ഷനായി .ജോസഫ് ചാലിശേരി ,തമ്പി കൊള്ളന്നൂർ , സി.വി.ഷാബു, തോംസൺ കെ വർഗീസ് ,ട്രസ്റ്റി സി.യു. ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവർ സംസാരിച്ചു. ചാർട്ടേട് അക്കൗണ്ട് പാസായ ഇടവക അംഗം ലിജോ ജോൺസനെ മെത്രാപ്പോലീത്ത അഭിനന്ദിച്ചു.ധൂപപ്രാർത്ഥനയും ,സ്ളീബാ വണക്കവും സ്നേഹവിരുന്നും ഉണ്ടായി.
വൈകീട്ട് സന്ധ്യ നമസ്ക്കാരം, ഗാന ശൂശ്രുഷ, തുടർന്ന് 42 മത് എട്ടുനോമ്പ് സുവിശേഷ യോഗത്തിൽ ഫാ.ജെക്കബ് മഞ്ഞളി വചന സന്ദേശം നൽകി.തുടർ ദിവസങ്ങളിൽകുർബ്ബാന ,ധ്യാനയോഗം ,മുട്ടുകുത്തൽ വഴിപാട് ,എട്ടുനോമ്പ് റാസ ,സൂനോറോ വണക്കം ,അത്താഴ സദ്യ എന്നിവ നടക്കും.തിങ്കളാഴ്ചരാവിലെ ഫാ.ബേസിൽ കൊള്ളാർമല്ലി കുർബ്ബാന അർപ്പിക്കും പകൽ ധ്യാനയോഗം ഫാ. ജോമോൻ ജോസഫ് നയിക്കും.
തിങ്കൾ രാത്രി യോഗത്തിൽ ഫാ പൗലോസ് പാറേക്കര കോർ-എപ്പിസ്കോപ്പ വചനപ്രഘോഷണംപെരുന്നാൾ എട്ടാംതിയ്യതി സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *