പുത്തനത്താണിയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു

പുന്നയൂർക്കുളം:മലപ്പുറം പുത്തനത്താണിയിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മന്ദലാംകുന്ന് സ്വദേശി
കൂളിയാട്ട് പരേതനായ മൊയതുണ്ണി മകൻ ശിഹാബാണ്(42) മരണപ്പെട്ടത്.ഇലക്ട്രിഷ്യൻ ആയ ശിഹാബ് ഭാര്യയുമൊന്നിച്ച് കോട്ടക്കൽ ആശുപത്രിയിലുള്ള ബന്ധുവിനെ കാണുവാനായി ബൈക്കിൽ സഞ്ചരിക്കവേ ഇന്നലെ രാത്രി 8-30 ന് പുത്തനത്താണിയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്.സർവ്വീസ് റോഡിൽ എതിരെ വന്ന, ദേശീയ പാതയുടെ നിർമ്മാണ പ്രവൃത്തിയിലുള്ളതെന്ന് കരുതുന്ന റെഡി മിക്സർ ലോറിയിൽ നേർക്ക് നേരേ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഭാര്യ റോഡിൽ തെറിച്ച് വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു.അല്പദൂരം വലിച്ച്കൊണ്ട് പോയ വാഹനം ശിഹാബിന്റെ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടർന്ന് തൽക്ഷണം മരിക്കുകയായിരുന്നു.
ഭാര്യ: ഹൈറുന്നീസ.മക്കൾ മുസ്ലിഹ്‌,മുഹ്സിൻ, മാതാവ് ഫാത്തിമ,സഹോദരങ്ങൾ നിയാസ്,ഫെബിന. കബറടക്കം ഇന്ന് വൈകുന്നേരം മന്ദലാംകുന്ന് ജുമ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *