ചാവക്കാട്:അബുദാബിയിൽ
കാണാതായ ചാവക്കാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ഒരുമനയൂർ കാളത്ത് സലിമിന്റെ മകൻ ഷെമിലി (28)ൻ്റെ മൃതദേഹമാണ് അബൂദാബിയിലെ മുസഫ ക്കടുത്ത് നിന്നു കണ്ടെത്തിയത്. അബുദാബി പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇയാളെ അബുദാബിയിൽ നിന്ന് കഴിഞ്ഞ മാർച്ച് 31 മുതലാണ് കാണാതായത്.കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല.ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിക്കുകയായിരുന്നു.
അബുദാബിയിൽ കാണാതായ ചാവക്കാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
