ശക്തമായ മഴ; കുന്നംകുളത്ത് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പൊടിഞ്ഞ് വീണ് ഡ്രൈവർക്ക് പരിക്ക്

കുന്നംകുളം: ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് ഒടിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ നസറുദ്ദീനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കുന്നംകുളം വടക്കാഞ്ചേരി റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പാലമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *